തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൈപ്പറ്റിയ മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെ നടപടി. 10,76,000 രൂപയാണ്
ഇവർ വാങ്ങിയത്. 18 ശതമാനം പലിശ സഹിതം ഈ തുക തിരിച്ചു പിടിക്കാനാണ് ഉത്തരവ്. ഇതോടെ ക്ഷേമപെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഇതുവരെ നടപടി നേരിട്ട സർക്കാർ ജീവനക്കാരുടെ എണ്ണം 116 ആയി. വെറ്ററിനറി സർജൻ മുതൽ പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ നിന്നെല്ലാം കൂടി 24,97,116 രൂപ 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും. വിവിധ വകുപ്പുകളിലായി 1,458 സർക്കാർ ജീവനക്കാർക്ഷേമ പെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പ് കണ്ടെത്തിയത്.
