വടകര: മഹാത്മ ദേശസേവ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്കാരത്തിന് കണ്ണൂര്‍
മൗവ്വഞ്ചേരിയിലെ വി.എ.ദിനേശനെ തെരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് അറിയിച്ചു. മികച്ച ജൈവകര്‍ഷകനും നാടന്‍കന്നുകാലി പരിപാലകനുമായ വി.എ.ദിനേശന് ഒരേഭൂമി ഒരേജീവന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററുമാണ്.
കേരള ജൈവകര്‍ഷക സമിതിയുടെയും വണ്‍ എര്‍ത്ത് വണ്‍ലൈഫ് തുടങ്ങിയ സംഘടനകളുടെയും സംസ്ഥാനപ്രസിഡന്റ്, ശുചിത്വമിഷന് സംസ്ഥാന കീ റിസോഴ്സ് പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചു വര്‍ഷമായി ജൈവകാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. പതിനൊന്നു വര്‍ഷമായി നാടന്പശുവളര്ത്തല് ചെയ്തുവരുന്നു. കൃഷിവകുപ്പുമായും ഗ്രാമപഞ്ചായത്തുമായും മറ്റും സഹകരിച്ചു പ്ലാസ്റ്റിക്കിന് എതിരെയുള്ള ബോധവല്‍ക്കരണ രംഗത്തു പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ
സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പരിപാടികളിലടക്കം സ്വന്തം കൃഷിയനുഭവങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ജൈവ ആരോഗ്യ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്കിവരുന്നു. പഞ്ചായത്തിലെ ബിഎംസി കോ-ഓര്‍ഡിനേറ്ററാണ്.
പുരസ്കാരദാനം ഫെബ്രുവരി 9ന് ഹരിതാമൃതം പരിപാടിയില്‍ വടകര എംഎംഎ കെ.കെ.രമ നിര്‍വ്വഹിക്കും. ട്രസ്റ്റ് ചെയര്മാന് ടി. ശ്രീനിവാസന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹരിതാമൃതം ചെയര്മാന് പി.പി.ദാമോദരന്‍ പുരസ്കാരജേതാവിനെ പൊന്നാട അണിയിക്കും. ഹരിതാമൃതം ജനറല്‍ കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന് പുരസ്കാരജേതാവിനെ പരിചയപ്പെടുത്തുകയും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ:കെ.കെ.മഹമൂദ് മംഗളപത്ര സമര്‍പ്പണം നടത്തും. വടകരയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആശംസാപ്രസംഗം നടത്തും.