വടകര: തണ്ണീര്‍പന്തലില്‍ അശ്വിന് ബസ് തടഞ്ഞു ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍
പ്രതിഷേധിച്ചു സമരത്തിനിറങ്ങാന്‍ ബസ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ജനുവരി ഏഴിന് വടകര താലൂക്കില്് ഏകദിന പണിമുടക്ക് നടത്താന്‍ വടകര താലൂക്ക് ബസ് തൊഴിലാളി യൂനിയന്‍ സംയുക്ത സമിതി തീരുമാനിച്ചു. സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ് തൊഴിലാളികളോട് മാനുഷിക പരിഗണന പ്രകടിപ്പിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി. തണ്ണീര്‍പന്തലിലെ അക്രമം നടന്ന് രണ്ടാഴ്ചയായിട്ടും അക്രമികളെ പിടികൂടിയിട്ടില്ല. എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എ.സതീശന്, ഇ.നാരായണന് നായര്‍,
വിനോദ് ചെറിയത്ത്, പി.സജീവ് കുമാര്‍, മടപ്പള്ളി മോഹനന്, മജീദ് അറക്കിലാട്, കെ.പ്രകാശന് എന്നിവര്‍ സംസാരിച്ചു.

