വടകര: ഡോ: മന്മോഹന് സിംഗിന്റെ വേര്‍പാട് തീവ്ര ദുഃഖത്തോടെയാണ് കേട്ടതെന്ന് മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്
പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന് കരുതിയില്ല.
ഡോ. മന്മോഹന് സിംഗിന്റെ ക്യാബിനറ്റില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ആഭ്യന്തര സഹമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അപൂര്‍വ്വ സൗഭാഗ്യമാണ്. ആഭ്യന്തര സഹമന്തിയായി നിയമിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിംഗുമാണ് എന്നെ അറിയിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാധാന്യം അറിയിച്ചതോടൊപ്പം ഗൗരവപൂര്‍ണമായ ഉത്തരവാദിത്വമാണ് അതെന്ന് ബോധ്യപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്നിലുള്ള വിശ്വാസം പ്രകടമായിരുന്നു. ആഭ്യന്തര മന്ത്രാലയയുമായി ബന്ധപ്പെട്ട് ഇടക്കിടെ നടക്കുന്ന സുപ്രധാന
പരിപാടികളില്‍ പങ്കെടുത്ത് മണിക്കൂറുകളോളം അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടാകും.
ഉച്ച ഭഷണ സമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സന്ദര്‍ഭം മറക്കാന്‍ കഴിയില്ല. സ്വന്തം വീട്ടില്‍ നിന്ന് ഒരു ചെറിയ ടിഫിന്‍ ബോക്സില്‍ കൊണ്ടുവരുന്ന സബ്ജിയും റൊട്ടിയും കഴിച്ച ഡോ: മന്മോഹന് സിങ് ഒരു വിസ്മയമാണ്.
എന്നോട് അങ്ങേയറ്റം സ്നേഹം കാട്ടിയ ഡോ: മന്മോഹന് സിംഗില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹം കൈക്കൊണ്ട സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങള്‍ ഏറെ വലുതായിരുന്നു. ഭക്ഷ്യ സുരക്ഷിതത്വ നിയമം കൊണ്ടു വന്ന പ്രധാനമന്ത്രി ചരിത്രത്തിന്റെ ഭാഗമായി.
അവകാശ നിയമങ്ങളുടെ പെരുമഴക്കാലമായിരുന്നു ഡോ: മന് മോഹന്‍ സിംഗിന്റെ കാലഘട്ടം. കറകളഞ്ഞ സത്യസന്ധതയും
അങ്ങേയറ്റം പ്രതിബദ്ധതയും കാട്ടിയ അദ്ദേഹം എന്നെ അങ്ങേയറ്റം സ്വാധീനിച്ച ഭരണാധികാരിയായിരുന്നു. പാര്‍ലമെന്റില്‍ നടത്തിയ ഓരോ പ്രസംഗവും അതീവ ശ്രദ്ധേയമായിരുന്നു.
നോട്ടു നിരോധന നിയമത്തിന്റെ പൊള്ളത്തരം തുറന്ന കാട്ടി അദ്ദേഹം നടത്തിയ ഹ്രസ്വമായ പാര്‍മെന്റ് പ്രസംഗം സുവര്‍ണ ലിപികളില്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോ. മന്മോഹന് സിംഗിന്റെ വേര്‍പാട് രാജ്യത്തിന് അപരിഹാര്യമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു-മുല്ലപ്പള്ളി പറഞ്ഞു.