വടകര: തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി രൂപപ്പെടുത്തിയ വോളീബോള്‍ ടീം പരിശീലനം
പൂര്‍ത്തിയാക്കി ഗ്രാമ പഞ്ചായത്തിന്റെ ജേഴ്സിയണിഞ്ഞു. പുരുഷ, വനിതാ വിഭാഗങ്ങളിലായി 45 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇന്റര്‍നാഷണല്‍ കോച്ച് കെ.നസീര്‍ ആയിരുന്നു പരിശീലകന്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഗ്രൗണ്ടില്‍ നടന്ന ജേഴ്സി ലോഞ്ചിങ്ങ് ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ഷഹനാസ്, നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാന്, ജനപ്രതിനിധികളായ സി.പി.വിശ്വനാഥന്, ഡി.പ്രജീഷ്, പി.സി.ഹാജറ, പി.പി.രാജന്, പൊതുപ്രവര്‍ത്തകരായ എം.കെ.നാണു,
കെ.കെ.അബ്ദുറഹ്മാന്‍ഹാജി, പി.പി.പത്മനാഭന്, കെ.വി.സുധീഷ്, മഠത്തില്‍ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

