വടകര: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വടകര ബിഇഎം ഹൈസ്കൂള്‍ 92 ബാച്ച് ‘ഒപ്പരം’ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ കൈത്താങ്ങ്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 15 കുടുംബങ്ങള്‍ക്കുള്ള മുപ്പത് കിടക്കകളാണ് ഒപ്പരം കൂട്ടായ്മ നല്‍കിയത്. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജ് ഉദ്ഘാടനം ചെയ്തു. കരുണയുടെയും കരുതലിന്റെയും ഇത്തരം സ്നേഹ സ്പര്‍ശങ്ങളാണ് ദുരന്തബാധിതരുടെ അതിജീവിതത്തിന്

കരുത്തു പകരുന്നതെന്ന് സല്‍മ രാജു പറഞ്ഞു. എം.എന്‍ രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.കെ. കുട്ടോത്ത്, സൂര്‍ജിത്ത്, വല്‍സരാജ്, രജീഷ് ബാബു, അനുപമ, ദീസ, ഭസിത, ഷമി വിനോദ് എന്നിവര്‍ സംസാരിച്ചു. സജി പാറോല്‍ സ്വാഗതം പറഞ്ഞു. സമാന രീതിയില്‍ 2019 ലുണ്ടായ വിലങ്ങാട് പ്രദേശത്തെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ‘ഒപ്പര’ ത്തിന്റെ കരുതലും കൈത്താങ്ങും ഉണ്ടായിരുന്നതായി ഒപ്പരം കോ- ഓര്‍ഡിനേറ്റര്‍ എസ്.കെ.കുട്ടോത്ത് വ്യക്തമാക്കി.