വടകര: ആധുനിക മലയാളത്തിന്റെ എഴുത്തച്ഛനെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് വടകര സാഹിത്യ വേദി. മലയാള ഗദ്യത്തെ നവീകരിക്കുന്നതില്‍ എംടി മുഖ്യ പങ്കുവഹിച്ചു. മധ്യവര്‍ഗ മലയാളിയുടെ ജീവിത സംഘര്‍ഷങ്ങള്‍ എംടി തീവ്രമായി അവതരിപ്പിച്ചുവെന്ന് അനുശോചന യോഗം അുസ്മരിച്ചു.
കവി വീരാന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.പി.രാജന് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ.എ.കെ.രാജന്, പുറന്തോടത്ത് ഗംഗാധരന്, പി.പി.ദാമോദരന്‍, ടി.കെ.വിജയരാഘവന്, തയ്യള്ളതില്‍ രാജന്, ടി.ജി.മയ്യന്നൂര്‍, ഡോ.കെ.സി വിജയരാഘവന്, രാജഗോപാലന്‍ കാരപ്പറ്റ, കെ.പി.സുനില്‍ കുമാര്‍, ടി.പി.റഷീദ് എന്നിവര്‍ സംസാരിച്ചു.