
നാദാപുരം: കല്ലും മുളളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച ദൂരമാണ് ഒരാളുടെ വിജയം അളക്കേണ്ടതെന്നും പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാനുളള ശക്തിയും കരുത്തും
ആര്‍ജിക്കുമ്പോഴാണ് യഥാര്‍ഥ വിജയം ലഭിക്കുകയെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
കെ.എം.അഭിജിത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് ഉമ്മന്‍ചാണ്ടി എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കല്ലാച്ചിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
കെ.എം.അഭിജിത്ത് എംഎല്‍എ അധ്യക്ഷനായി. ജോസഫ് അന്നംകുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി. ഓപ്പറേഷന്‍ തൂഫാന്റെ നാദാപുരം നിയോജക മണ്ഡലംതല
പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് നിര്‍വ്വഹിച്ചു.
പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഗായകന്‍ ഷാഫി കൊല്ലം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, ബ്ലോക്ക് പ്രസിഡന്റ്മാരായ കെ.പി പ്രദീഷ്, കെ.ശശീന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ.സഫീറ, അഹമ്മദ പുന്നക്കല്‍, വളപ്പില്‍ കുഞ്ഞമ്മദ്, ടി.സതി, ടി. പ്രദീപ്കുമാര്‍, പി.എസ്.പ്രീതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. കെ.എം രഘുനാഥ്, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, കെ.ടി ജെയിംസ്, ആവോലം രാധാക്യഷ്ണന്‍, എം.പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
















