ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർ
ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്ഫന്ട്രിയുടെ (11 എംഎല്ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ സൂചന നൽകി. ചില സൈനികരുടെ നില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.
18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരു സൈനികന് മരിക്കു
കയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.