വടകര: ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി
വിട്ടയച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ചാമുണ്ടി വളപ്പില്‍ അഭിനാസിനെയാണ് (36) വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.
21-1-2019ന് കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം റോഡില്‍ വാഹന പരിശോധന നടത്തിവരവെ കസബ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടരും സംഘവും പ്രതി ഓടിച്ചുവന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിധിയില്‍ പറയുന്നു. പ്രതിക്കുവേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.