വേളം: ഗ്രാമപഞ്ചായത്തിലെ പെരുവയലില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ചു. അഗ്നിബാധയില്‍ ഫര്ണച്ചിര് ഉരുപ്പടികള്‍ ഉള്‍പെടെ
കത്തിനശിച്ചു. കനത്ത നഷ്ടം. വലിയ തോതിലുള്ള തീപിടുത്തമാണുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മലനാട് വുഡ് ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനത്തിന് തീ പിടിച്ചത്. വിവരമറിഞ്ഞ് നാദാപുരം അസി. സ്റ്റേഷന് ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ടു യൂണിറ്റും പേരാമ്പ്ര നിലയത്തില്‍ നിന്ന് എത്തിയ ഒരു യൂണിറ്റും അഗ്നിശമന സേനാഗങ്ങള്‍ മണിക്കൂറുകളോളം യത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് അനുമാനം. നാല്പത് ലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ഷമേജ് കുമാര്‍ കെ.എം, പ്രേമന് പി.സി എന്നിവര്‍ നേതൃത്വത്തില്‍ ഫയര്‍ &
റെസ്ക്യൂ ഓഫീസര്‍മാരായ ലതീഷ്. എന്‍, സത്യനാഥ്, സനല്‍രാജ്, ബബിഷ്, ശിഖിലേഷ് കെ കെ, അശ്വിന് മലയില്‍, ഫയര്‍ ആന്റ റെസ്ക്യൂ ഓഫീസര്‍മാരായ (ഡ്രൈവര്‍) സജീഷ് എം, ഷാംജിത്ത് കുമാര്‍, രജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ഷമേജ് കുമാര്‍ കെ.എം, പ്രേമന് പി.സി എന്നിവര്‍ നേതൃത്വത്തില്‍ ഫയര്‍ &
