വടകര: മണിയൂര്‍ പഞ്ചായത്തിന്റെ സാംസ്കാരിക ഉത്സവമായ മണിയൂര്‍ ഫെസ്റ്റ് 27ന് തുടങ്ങും. മൂന്നു ദിവസങ്ങളിലായി തുറശ്ശേരി
മുക്കില്‍ മണിയൂര്‍ ഫെസ്റ്റ് അരങ്ങേറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് വൈകുന്നേരം ആറിന് പ്രശസ്ത സിനിമാതാരം വിനോദ് കോവൂര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സിനിമാതാരം സരയു മുഖ്യാതിഥിയായി പങ്കെടുക്കും.
27-ന് രാവിലെ മുതല്‍ അംഗന്‍വാടി കുട്ടികളുടെയും ഭിന്നശേഷി കുട്ടികളുടെയും കലോത്സവം അരങ്ങേറും. വൈകുന്നേരം ഉദ്ഘാടന ചടങ്ങിനു ശേഷം ചലച്ചിത്ര പിന്നണിഗായകന്‍ നിഷാദും ചലച്ചിത്രതാരം സരയുവും നേതൃത്വം നല്കുന്ന നൃത്തസംഗീതരാവാണ്. 28ന് വൈകന്നേരം മൂന്നിന് വയോജന കലോത്സവം, തുടര്‍ന്ന് ഇശലരങ്ങ്, ഉരിയാട്ട് പെരുമ, ഫോക്ക് മെഗാ ഷോ, 29-ന് വൈകീട്ട് മൂന്നിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാ പരിപാടികള്‍, രാത്രി എഴിന് സിനിമാതാരം നിര്‍മല്‍
പാലാഴിയും സംഘവും അവതരിപ്പിക്കുന്ന ആനന്ദരാവ് തുടങ്ങിയവ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, പ്രമോദ് മൂഴിക്കല്‍, പ്രമോദ് കോണിച്ചേരി, പി.വി.രജീഷ്, വി.എം. ഷൈനി എന്നി വര് പങ്കെടുത്തു.