വടകര: കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍
ഫോറന്‍സിക്ക് പരിശോധന പൂര്‍ത്തിയായി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അടങ്ങിയ സംഘം വാഹനം വിശദമായി പരിശോധിച്ചു.
കാരവന് ഡ്രൈവര്‍ മലപ്പുറം വണ്ടൂരിലെ മനോജിന്റെ ഇന്ക്വസ്റ്റാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ ജീവനക്കാരന് കണ്ണൂര്‍ സ്വദേശി ജോയലിന്റെ ഇന്‍ക്വസ്റ്റും നടന്നു. രാവിലെ പതിനൊന്നരയോടെയാണ് വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം
ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വാഹനത്തിന്റെ വാതില്‍ പടിയിലും പിന്‍ഭാഗത്തുമായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരണകാരണം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എസിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമഗ്രമായ പരിശോധന നടത്തിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനും ശേഷമേ അന്തിമനിഗമനത്തില്‍ പോലീസ് എത്തുകയുള്ളൂ.