
ഇന്നലെ രാവിലെയാണ് മില്‍ ഉടമ ഉദയനു (48) നേരെ അക്രമമുണ്ടായത്. ഉദയനെ ആക്രമിക്കുന്നത് തടയാന്‍ തൊട്ടടുത്ത വീട്ടില്‍ നിന്നെത്തിയപ്പോഴാണ് അമ്മ ശാരദക്ക് (74) മര്‍ദനമേറ്റത്.
ഇരുവരേയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രകടനം നടത്തി. സിഐടിയു തൊഴിലാളികള്‍ക്കു നേരെ ശക്തമായ നടപടി വേണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
കെ.ഇ.ഇസ്മയില്‍, ടി.എന്‍.കെപ്രഭാകരന്‍, റിയാസ് കുനിയില്‍, കെ.കെ.പ്രഭാകരന്, കെ.കെ.റഹിം, വിജയരാജ് കെ.എം, ജയന് സാരംഗ്, അഭിലാഷ് കോമത്ത് , ലിജീഷ് പുതിയടത്ത്, എം.കെ.വിജീഷ്, കെ.കെ.നവാസ്, അമീര്‍ വളപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: പി.കെ.ബാപ്പു ഹാജി
ഓര്‍ക്കാട്ടേരി കടത്തനാട് സോമില്‍ ഉടമ ഉദയനേയും അമ്മയെയും മില്ലില്‍ കയറി ക്രൂരമായി ആക്രമിച്ച സിഐടിയു സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ ബാപ്പു ഹാജി ആവശ്യപ്പെട്ടു. വ്യാപാര സ്ഥപനങ്ങളില്‍ കയറിയുള്ള അക്രമങ്ങല്‍ അംഗീകരിക്കാനാവില്ലന്നും കച്ചവടക്കാര്‍ക്ക് എല്ലാ വിധ സംരക്ഷണവും ഒരുക്കുമെന്നും ബാപ്പു ഹാജി പറഞ്ഞു.
വ്യാപക പ്രതിഷേധം
ഓര്‍ക്കാട്ടേരിയിലെ സോ മില്‍ ഉടമയേയും അമ്മയെയും ആക്രമിച്ചതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ല വൈസ് പ്രസിഡന്റ് എം.അബ്ദുസ്സലാം, പി.എ ഖാദര്‍, ഹരീഷ് ജയരാജ്, അമല്‍ അശോക് എന്നിവര്‍ സംസാരിച്ചു.
ഓര്‍ക്കാട്ടേരിയിലെ മില്ലുടയേയും അമ്മയേയും ആക്രമിച്ച കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വടകര താലൂക്ക് സോമില്‍ ഓണേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. സംഭവത്തില്‍ അസോസിയേഷന് പ്രതിഷേധിച്ചു. കടത്തനാട് മില്‍ ഉടമ ഉദയനേയും അമ്മയെയും മില്ലില്‍ കയറി ആക്രമിച്ച സിഐടിയു സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള് കേരള സോമില്‍ ഓണേഴ്സ് അസേസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ സി എന്‍ അഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ അസോസിയേഷന് ജില്ല ജനറല്‍ സെക്രട്ടറി ബോബന് ഒ വി സി, താലൂക്ക് പ്രസിഡന്റ് പ്രഷീദ് കുമാര്‍, ജന: സിക്രട്ട സുധീഷ് അഴിയൂര്‍, നവാസ് കെ കെ തുടങ്ങിയര്‍ പ്രതിഷേധിച്ചു.