Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാരവനിലെ രണ്ടു പേരുടെ മരണം: സമഗ്രമായ അന്വേഷണത്തിന് പോലീസ്

December 24, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് പോലീസ്. എസിയുടെ
തകരാര്‍ മൂലം വിഷവാതകം ശ്വസിച്ച് മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. ഒരാളുടെ മൃതദേഹം വാതില്‍പടിയിലും മറ്റെയാളുടേത് ബര്‍ത്തിലുമാണ് കാണപ്പെട്ടത്.
രാത്രിയായതിനാല്‍ കൂടുതല്‍ പരിശോധനക്ക് നില്‍ക്കാതെ പകല്‍ നേരത്തേക്ക് മാറ്റിയ പോലീസ് ഇന്ന് വിശദമായ പരിശോധനയിലേക്ക് നീങ്ങി. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് തുടങ്ങി എല്ലാ സജ്ജീകരണങ്ങളുമായാണ് പരിശോധന. വാഹനത്തില്‍ സിസിടിവി സംവിധാനമുള്ളത് അന്വേഷണത്തിന് സഹായകമാവുമെന്നു കരുതുന്നു.
പൊന്നാനി കേന്ദ്രമായ ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയുടെ കാരവനിലാണ് ഡ്രൈവര്‍ മനോജ്, ജീവനക്കാരന്‍ ജോയല്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കെഎല്‍ 54 പി 1060 നമ്പര്‍ കാരവനില്‍ മൃതദേഹം കാണപ്പെട്ടത്. ഈ വാഹനം തിങ്കളാഴ്ച പുലര്‍ച്ചെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വാഹനത്തിലുള്ളവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ വാഹന ഉടമ ജിപിഎസ് ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കാരവന്‍ കരിമ്പനപ്പാലത്തുള്ള കാര്യം മനസിലാവുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വടകരയിലെ സുഹൃത്ത് വന്ന് നോക്കിയപ്പോഴാണ് വാതിലിനോട് ചേര്‍ന്ന് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അദ്ദേഹം പോലീസില്‍ അറിയിച്ചതു പ്രകാരം വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി

കണ്ടെത്തിയത്.
കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയ കാരവന്‍ തിങ്കളാഴ്ച ഉച്ചക്കു മുമ്പ് പൊന്നാനിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തി ഉറങ്ങിയതാവാമെന്ന് കരുതുന്നു. വാഹനത്തിലെ പാര്‍ക്ക് ലൈറ്റുകള്‍ ഓണായ നിലയിലാണ്. റോഡരികില്‍ ഒതുക്കി നിര്‍ത്തിയതിനാല്‍ വാഹനത്തെ ആരും അത്രമാത്രം ശ്രദ്ധിച്ചിരുന്നില്ല. രണ്ട് പേര്‍ മരിച്ചെന്ന വിവരം വന്നതോടെ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. റൂറല്‍ എസ്പി പി.നിധിന്‍ രാജ് ഉള്‍പെടെയുള്ള ഉന്നത പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

 

RECOMMENDED NEWS

കുടിവെള്ള വിതരണം നിലച്ചു; പൈക്കാട്ടുമലയില്‍ ദുരിതം

2 weeks ago
വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

2 months ago
സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ എം.​എ.​ബേ​ബി; ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു

സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ എം.​എ.​ബേ​ബി; ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു

1 month ago
അംഗനവാടി കലോത്സവം ; ‘ആടിയും പാടിയും കുരുന്നുകൾ’

അംഗനവാടി കലോത്സവം ; ‘ആടിയും പാടിയും കുരുന്നുകൾ’

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal