നാദാപുരം: ലീഡര്‍ കെ. കരുണകരന് ചരമദിനം കോണ്‍ഗ്രസ് തൂണേരി മണ്ഡലം കമ്മിറ്റി ആചരിച്ചു. ഇതിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ സദസും നടത്തി. അനുസ്മരണ സദസ് ആവോലം രാധാകൃഷ്ണന് ഉദ്ഘടനം ചെയ്തു. അശോകന് തൂണേരി അധ്യക്ഷത വഹിച്ചു. മോഹനന് പറക്കടവ് പി രാമചന്ദ്രന്, തുണ്ടിയില്‍ മൂസ ഹാജി, യൂ കെ വിനോദ്കുമാര്‍, പി കെ സുജാത, വി അലി,
പി പി സുരേഷ്കുമാര്‍, രജീഷ് വി കെ, കല്ലിന്നാണ്ടി ഗംഗധരന്, ചന്ദ്രന് കോടഞ്ചേരി, ലിഷ കുഞ്ഞിപ്പുരയില്‍, വിജേഷ് വി എം, ടി പി താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
