വടകര: കുണ്ടും കുഴിയും നിറഞ്ഞ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിന്റെ അടിയന്തര പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ 35
ലക്ഷം രൂപ അനുവദിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയെയും കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറെയും നേരില്‍കണ്ട് ഫണ്ട് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടി.
റോഡിന്റെ ചില ഭാഗങ്ങളില്‍ രൂപപ്പെട്ട കുണ്ടും കുഴിയും കാരണം യാത്രക്കാര്‍ നേരിടുന്ന പ്രയാസം പരിഗണിച്ചാണ് എംഎല്‍എയുടെ ഇടപെടല്‍. തുടര്‍ന്ന് 35 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുകയും ടെണ്ടര്‍ ചെയ്തിരിക്കുകയുമാണ്.
ഇതോടെ 79 കോടി രൂപയുടെ പുതിയ പദ്ധതി പ്രാവര്‍ത്തികമാകുന്നതുവരെ താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി എംഎല്‍എ അറിയിച്ചു.