വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും പുതിയ നാടകമായ ‘ഉമ്മാച്ചു’ ഉദ്ഘാടനവും സപ്തം 10 ന്’വടകരയില്‍ നടക്കും. ടൗണ്‍ഹാളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകള്‍, നാടകസംവാദങ്ങള്, കെപിഎസി നാടക ഗാന ആലാപനം, തോപ്പില്‍ ഭാസി അനുസ്മരണം എന്നിവ നടക്കും. വൈകുന്നേരം 7 മണിക്ക് ഉമ്മാച്ചു നാടകം അരങ്ങേറും. സംഘാടകസമിതി രൂപവത്കരണ യോഗം കെപിഎസി

സെക്രട്ടറി അഡ്വ:എ.ഷാജഹാന് ഉദ്ഘാടനം ചെയ്തു. വടകര മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി .കെ.സതീശന് അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന് എംഎല്‍എ, വി.ടി.മുരളി, അഡ്വ: പി.വസന്തം, ടി.വി.ബാലന്, തയ്യുള്ളതില്‍ രാജന്, ഡോ: ശശികുമാര്‍ പുറമേരി, പി.പി.രാജന്, ഇ.വി.വത്സന്, അഡ.പി.ഗവാസ്, സുരേഷ് ബാബു ശ്രീസ്ഥ, സോമന് മുതുവന,

ടി.കെ.വിജയരാഘവന്, പി. സുരേഷ് ബാബു, ആര്.സത്യന്, എന്‍.എം.ബിജു, ഇ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍മാനായി പി.ഹരീന്ദ്രനാഥിനെയും ജനറല്‍ കണ്‍വീനറായി എന്‍.എം.ബിജുവിനെയും ട്രഷററായി ആര്.സത്യനെയും തെരഞ്ഞെടുത്തു.