വള്ള്യാട്: തിരുവളളൂര്‍ ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ മേല്‍നോട്ടത്തില്‍ നാട്ടുമാവിന് വിത്ത്
ശേഖരണവും വളര്‍ത്തലും വേറിട്ടൊരു പരിപാടിയായി. സ്കൂള്‍ കുട്ടികള്‍ മുഖാന്തിരം മാവിന് വിത്ത് ശേഖരിക്കുകയും സ്കൂള്‍ വളപ്പില്‍ ഇവ കുഴിച്ചിട്ട് തൈ ആയ ശേഷം അതേ കുട്ടികള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ഇൗ തൈകള്‍ കുട്ടികള്‍ അവരവരുടെ വീട്ടുവളപ്പില്‍ നടുന്നു. ഈ പദ്ധതിയിലൂടെ തിരുവള്ളൂര്‍ പഞ്ചായത്തിലാകെ ആയിരത്തോളം തൈകളാണ് ഉല്പാദിപ്പിച്ച് വിതരണം ചെയ്തരിക്കുന്നത്.
ഇതിന്റെ ഭാഗമായി വള്യാട് ഈസ്റ്റ് എല്‍പി സ്കൂളിലും കുട്ടികള്‍ വിത്ത് ശേഖരിക്കുകയും സ്കൂള്‍ വളപ്പിലെ കാര്‍ഷിക നഴ്സറിയില്‍ കുഴിച്ചിട്ട് തൈകളാക്കുകയും ചെയ്തു.
ഈ നാട്ടുമാവിന് തൈകള്‍ നട്ടുവളര്‍ത്താന്‍ വേണ്ടി പ്രത്യേക ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. നൂറോളം തൈകളാണ് സ്കൂളിന്റെ പൂഞ്ചോല നഴ്സറിയില്‍ ഉല്പാദിപ്പിച്ചത്. ഗ്രാമപഞ്ചായത് അംഗം ബവിത്ത് മലോല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സ്കൂള്‍ പ്രധാനാധ്യാപിക സി.എച്ച്.ബിന്ദു അധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുള്ള, കെ.ലിന്‍സി, മുഹമ്മദ് ഷാക്കിര്‍, മുഹമ്മദ് നിജാഫ് എന്നിവര്‍ സംബന്ധിച്ചു.