വടകര: ചാരായം വാറ്റിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. കോട്ടപ്പള്ളി പാറച്ചാല്‍
മീത്തല്‍ അശോകനെയാണ് (48) വടകര അസിസ്റ്റന്‍സ് സെഷന്‍സ് ജഡ്ജ് ജോജി തോമസ് വെറുതെ വിട്ടത്.
2019 സപ്തംബര്‍ അഞ്ചിനു വൈകിട്ട് വടകര എക്സൈസ് പ്രിവന്റീവ് ഓഫീസറും സംഘവും കോട്ടപ്പള്ളി ഭാഗങ്ങളില്‍ പരിശോധന നടത്തി വരവെ ചന്തുമലയില് വാട്ടര്‍ ടാങ്കിനു സമീപത്ത് നിന്ന് ചാരായം പിടികൂടിയ കേസിലാണ് അശോകനെ വെറുതെ വിട്ടത്. സ്ഥലത്ത് പുക ഉയരുന്നതു കണ്ടെന്നും അങ്ങോട്ട് പോയപ്പോള്‍ അവിടെ അടുപ്പില്‍ തീകത്തിച്ചുകൊണ്ടിരുന്ന അശോകന് ഓടിമറഞ്ഞെന്നുമാണ് എക്സൈസ് കേസ്. അഞ്ച് ലിറ്റര്‍ ചാരായവും ഇരുപത് ലിറ്റര്‍ വാഷും ഒരു ചരുവവയും മരത്തട്ടും അലൂമിനിയം കലവും കറുത്ത കുഴലും കണ്ടെടുത്തു. അശോകനെ പ്രതിചേര്‍ത്ത് കേസെടുത്ത എക്സൈസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകനെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.