അഴിയൂര്‍: ചോമ്പാല സിഎസ്ഐ ക്രിസത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് പുതിയ വര്‍ഷത്തെ യൂണിയന് നിലവില്‍ വന്നു. വടകര റെയില്‍വെ സ്റ്റേഷന് റിട്ട.സൂപ്രണ്ട് വത്സലന്‍ കുനിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.പി.ശശികുമാര്‍, ആനന്ദ് കെ. നെല്‍സണ്‍,
എസ്.ഷീല, ഗൗരി എം. മേനോന് എന്നിവര്‍ സംസാരിച്ചു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഫാത്തിമത്ത് സന സ്വാഗതവും യുയുസി ആര്യ പി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്രോസ് രാമനാട്ടുകരയുടെ സംഗീത പരിപാടി അരങ്ങേറി.
