വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയം സിപിഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന പി.ആര്.നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാര്‍ഷികദിനം വടകരയില്‍ ആചരിച്ചു. സിപിഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എം.കുമാരന്-ടി.പി.മൂസ സ്മാരകത്തില്‍ ടി.കെ.വിജയ രാഘവന് പതാക ഉയര്‍ത്തി. പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ.സതീശന് അധ്യക്ഷത വഹിച്ചു. ആര്.സത്യന്, സി.രാമക്യഷ്ണന്‍, പി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.