
വിദേശികള്‍ക്കു പുറമെ 25 സംസ്ഥാനങ്ങളിലെ 300പരം കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കാനത്തി. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വിശിഷ്യാ ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെയും കരകൗശല മേഖലയുടെയും

എത്തിയത് 15 രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍
നേപ്പാള്‍, ശ്രീലങ്ക, ബള്‍ഗേറിയ, ജോര്‍ദാന്‍, ഈജിപ്ത്, റഷ്യ, താജിക്കിസ്ഥാന്‍, തായ്ലന്ഡ്, ഉസ്ബെക്കിസ്ഥാന്, ഉഗാണ്ട, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ലെബനന്, മെക്സിക്കോ, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഈ കരകൗശല മേളയില്‍ പങ്കെടുക്കുന്നു. മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ്-ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ് ഒരുക്കുന്ന ജിഐ ക്രാഫ്ട്സ് ഹബ്ബ്, നബാര്‍ഡ് ക്രാഫ്ട്സ് സോണ്‍, ഇന്റര്‍നാഷണല്‍ ക്രാഫ്ട്സ് ഹബ്ബ്, കലാ കരകൗശല വിനോദ സഞ്ചാര മേഖലയ്ക്കു മുന്‍തൂക്കം നല്കി മാതൃഭൂമി ബുക്സ് ഒരുക്കുന്ന ബുക്ക് ഫെയര്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കുന്ന ലൈവ് കാരിക്കേച്ചര്‍ ഷോ, ഫുഡ് ഫെസ്റ്റ്, വിദേശ ഫുഡ് ഫെസ്റ്റ്, അമ്യുസ്മെന്റ് റൈഡുകള്‍, പാറക്കുളത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ വേദിയില്‍ വൈവിധ്യമേറിയ കലാപരിപാടികള്‍, പെഡല്‍, മോട്ടോര്‍ ബോട്ടിംഗ് എന്നിവ മേളയില്‍ ആകര്‍ഷകങ്ങളാകും. വിദ്യാര്‍ഥികള്‍ക്കായും കുടുംബശ്രീ സംഘങ്ങള്‍ക്കായും പ്രത്യേകം സന്ദര്‍ശക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രീമിയം ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. സര്‍ഗാലയയിലും പരിസരങ്ങളിലുമായി മികച്ച വാഹന പാര്‍ക്കിങ്ങ് ഏര്പ്പെടുത്തിട്ടിട്ടുണ്ട്. ഈ വര്‍ഷം കൊച്ചിയില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ മേളയുടെ പ്രത്യേക പ്രചാരണം നടത്തിയിരുന്നു. കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെയും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും മേളക്കായി പ്രതീക്ഷിക്കുന്നു.
പരമ്പരാഗത സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരുക്കുന്ന ഹാന്‍ഡ്ലൂം, കളരി, സുഗന്ധവ്യഞ്ജനം, മുള, മരത്തടി, കളിമണ്‍, അറബിക് കാലിഗ്രഫി, തെയ്യഗ്രാമങ്ങള്‍ എന്നിവ ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. രുചിയുടെ സകലവകഭേദങ്ങളും നുണയാന്‍ 15 സ്റ്റാളുകളും സര്‍ഗാലയയില്‍ ഭക്ഷ്യമേളയുടെ ഭാഗമായി ഒരുങ്ങുന്നു.
സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ നടത്തുന്ന ഇന്ത്യന്‍ ഫോക്ഡാന്‍സ് ഫെസ്റ്റിവെലില്‍ മിക്ക സംസ്ഥാനത്തും നിന്നുള്ള സംഘങ്ങളെത്തും. പാറക്കെട്ടുകള്‍ക്കു കീഴെ, ജലാശയത്തില്‍ ഒരുങ്ങുന്ന സ്വപ്നതുല്യമായ വേദിയില്‍ സൂരജ് സന്തോഷ്, കണ്ണൂര്‍ ഷെരീഫ്, മെന്റലിസ്റ്റ് അനന്തു, അനിത ഷെയ്ക് തുടങ്ങി നാളെയുടെ നക്ഷത്രങ്ങളായ യുവജനോത്സവ വിജയികള്‍ വരെയുള്ള നിരവധി കലാകാരര്‍ ആഘോഷരാവുകള്‍ തീര്‍ക്കും.
വൈവിധ്യമേറിയ റൈഡുകളും ടാസ്കുകളും
വൈവിധ്യമേറിയ റൈഡുകളും ടാസ്കുകളും ഉള്‍ക്കൊള്ളിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെയുള്ള ഗെയിം, എന്റര്‍ടൈന്‍മെന്റ് സോണുകള്‍, സാഹസിക്കാര്ക്കായി ഓള് ടെറൈന്‍ വെഹിക്കിള്‍സ് തുടങ്ങി വിനോദപ്രാധാന്യമുള്ള നിരവധി പുതുമകള്‍ ഈ വര്‍ഷത്തെ മേളയുടെ ഭാഗമാണ്. നാനൂറ് അടി നീളത്തില്‍ ഒരുങ്ങുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ മത്സ്യങ്ങളുടെ ലോകത്തേക്ക് കൗതുകവും വിനോദവും വിജ്ഞാനവും പകരുന്ന സവിശേഷയാത്രയാകും. മലബാറിന്റെ ടൂറിസം വികസനത്തിനു വ്യക്തതയും വേഗവും പ്രദാനം ചെയ്യാനുദ്ദേശിച്ച് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ടൂറിസം മേഖലയിലെ സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ടൂറിസം ടോക്ക് സീരീസ് മേളയ്ക്ക് പുതിയ ആശയതലം പകരും. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് സര്‍ഗാലയ സംഘടിപ്പിച്ച അന്തര്‍ദേശീയ കരകൗശല അവാര്‍ഡുകള്‍ ഉദ്ഘാടനചടങ്ങില്‍ നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, പയ്യോളി നഗരസഭാ ചെയര്മാന് വി.കെ.അബ്ദുറഹ്മാന്, യുഎല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ.സന്ദേശ്, സര്‍ഗാലയ ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ് മാനേജര്‍ എസ്.നിപിന്, അശ്വിന്, സൂരജ് എന്നിവര്‍ പങ്കെടുത്തു.