വടകര: എസ്വി ഫൗണ്ടേഷന് എസ്.വി.അബ്ദുല്ല അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ നാളെ
(ഞായര്‍) വൈകിട്ട് നാലിന് വടകര മുനിസിപ്പല്‍ സാംസ്കാരിക ചത്വരത്തില്‍ നടക്കും. ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ചില ഘട്ടങ്ങളില്‍ ജുഡീഷ്യറിയും വഴി തെറ്റി നടക്കുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ‘ഇനി രക്ഷ മാധ്യമങ്ങളോ ‘ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രശസ്ത പത്രപ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന് (ഡല്‍ഹി) പങ്കെടുക്കും. കെ.കെ.രമ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍.പി.ചേക്കൂട്ടി, പത്രപ്രവര്‍ത്തന രംഗത്തെ പ്രശസ്തരായ ഡോ: അഷ്റഫ് വാളൂര്‍, പി.എ.റഷീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
