വടകര: കാഫിര്‍ കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് എംഎസ്എഫ് നേതാവും കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തിലെ
ഇരയുമായ മുഹമ്മദ് കാസിം നല്കിയ ഹര്‍ജിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമയമെടുക്കാതെ സമര്പിക്കാന് പോലീസിന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ ആഴ്ച വാദം കേള്‍ക്കുന്നതിനിടെ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകരെ എന്ത് കൊണ്ട് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നില്ലെന്ന് പോലീസിനോട് കോടതി ചോദിച്ചിരുന്നു. അതിന് തൃപ്തികരമായ മറുപടി നല്കാന് പോലീസിന് സാധിച്ചില്ല. അന്വേഷണത്തില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ മേല്‍കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനായ കാസിമിനോട് കോടതി നിര്‍ദേശിച്ചു. ഇരയായ കാസിം ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുകയും സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ സാക്ഷികളാക്കുകയും ചെയ്ത
പോലീസിന്റെ ഇരട്ടത്താപ്പ് കാസിമിന് വേണ്ടി ഹാജരായ അഡ്വ: മുഹമ്മദ് ഷാ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്.
വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മിച്ചവരും അത് പ്രചരിപ്പിച്ചവരും പ്രതികളാണെന്നും ആരെയും സാക്ഷികളാക്കി രക്ഷപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പ്രതികരിച്ചു. കാഫിര്‍ സ്ക്രീന്‍ഷോട്ടിന് പിറകിലുള്ള മുഴുവന്‍ പേരെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ സാക്ഷികളാക്കി നിലനിര്‍ത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാറക്കല്‍ അബ്ദുല്ല അറിയിച്ചു.