വടകര: കായിക അധ്യാപകനും വോളിബോള്‍ താരവും കോച്ചുമായിരുന്ന മനോജ് മാസ്റ്ററെ പുതിയാപ്പ് ഏതന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് അനുസ്മരിച്ചു. ചരിത്രകാരനും മുന്‍ വോളിബോള്‍ താരവുമായ പി.ഹരീന്ദ്രന്നാഥ് ഉദ്ഘാടനം ചെയ്തു. വിമോഹന്‍ദാസ് അധ്യക്ഷത
വഹിച്ച ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ സര്‍വീസസ് വോളിബോള്‍ കോച്ച് പി.എം.ഷീജിത്ത് മുഖ്യപ്രഭാഷണം നടത്തി. പി.എം.അശോകന്, രാഘവന് മാണിക്കോത്ത്, സി.വി.വിജയന്, വി.വിദ്യാസാഗര്‍, ഇ. അരവിന്ദാക്ഷന്, പി.കെ.വിജയന്, സി.എച്ച്.ഷെരീഫ്, ബഷീര്‍ പട്ടാര, സി.നവാസ്, അഡ്വ. കെ.ഫൈസല്‍ എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. ബിജീഷ് എം സ്വാഗതവും കെ.പ്രകാശന് നന്ദിയും പറഞ്ഞു.
