വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ജോബ് ഫെസ്റ്റ് ശനിയാഴ്ച ചോമ്പാല സിഎസ്ഐ കോളജില്‍ നടക്കുമെന്ന് പ്രസിഡന്റ്
കെ.പി.ഗിരിജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് തുടങ്ങുന്ന തൊഴില്‍മേളയില്‍ കേരളത്തിനകത്തും പുറത്തും നിന്നായി 42 ഓളം പ്രമുഖ തൊഴില്‍ദായക സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പുറമേ തല്‍സമയ രജിസ്ട്രേഷനും ഉള്‍പ്പെടെ 1000 ല്‍ പരം ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അവസരം കോളജില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് സുഗമമായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് 10 കൗണ്ടറുകളും രണ്ട് ഹെല്പ് ഡസ്കുകളും തയ്യാറാക്കിയിട്ടുണ്ട്.
ഒരു ഉദ്യോഗാര്‍ഥിക്ക് മൂന്ന് സ്ഥാപനങ്ങളില്‍ കൂടിക്കാഴ്ചക്ക് ഹാജരാകുന്നതിന് സൗകര്യമുണ്ടാവും. ഐ.ടി, ടെക്നിക്കല്‍, ഓട്ടോ മൊബൈല്‍, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റല്‍, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി 10000 ല്‍ പരം ഒഴിവുകളാണ് സ്ഥാപനങ്ങളില്‍ നിലവിലുള്ളത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വലിയൊരു
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചെറിയ ഒരു ചുവട് വയ്പാണ് വടകര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നതെന്ന് പ്രസിഡന്റ് കെ.പി.ഗിരിജ പറഞ്ഞു. വ്യവസായ വികസന ഓഫീസര്‍ നിര്‍വ്വഹണം നടത്തുന്ന ഈ പദ്ധതിക്ക് രണ്ടു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതിയും ആറ് സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ്, ഗവ. കോളജ് മടപ്പള്ളി എന്നിവിടങ്ങളിലെ എന്‍സിസി, എന്‍എസ്എസ് സന്നദ്ധ സേനകളിലെ 85 ഓളം വളണ്ടിയര്‍മാര്‍ക്കൊപ്പം സംഘാടക സമിതിയും ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങളണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം കോളജിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ്കുമാര്‍, കോര്‍ഡിനേറ്റര്‍ വി.മധുസൂദനന്, വ്യവസായ വികസന ഓഫീസര്‍ സരിത, ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.