മാഹി: ശബരിമല ദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ അയ്യപ്പഭക്തന് വാഹനത്തില്‍ മരണപ്പെട്ടു. ന്യൂമാഹി പള്ളിപ്രം പെരിങ്ങാടി ചുണ്ടര്‍
കണ്ടിയില്‍ ഇ.രജീഷാണ് (45) മരിച്ചത്. മടക്കയാത്രയില്‍ കാറില്‍ മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ചോറ്റാനിക്കരയെത്തിയപ്പോള്‍ കാറിലുള്ളവര്‍ രജീഷിനെ വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. മൃതദേഹം കൊച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ചു.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കടകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ മൊത്ത വിതരണം ചെയ്യുന്ന ജോലിയായിരുന്നു. ഭാര്യ: ശ്രീന.
മകള്‍: ദ്വിത്വി (മൂന്ന് മാസം). അച്ഛന്: വിമുക്ത ഭടന് പരേതനായ രാജന്. അമ്മ: ശാന്ത. സഹോദരങ്ങള്‍: റൂബിന, റീജ.