
മണിയൂര്‍: കുറുന്തോടി വെട്ടില്‍ പീടിക കെ.പി.ഷാജി ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച വി.സി.ബാലന്റെ അനുഭവങ്ങളും ഓര്‍മകളും ‘ഊടുവഴിയിലെ ഓര്‍മകള്‍’ പ്രകാശനം ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന് പുസ്തകം കൈമാറി. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ അധ്യക്ഷനായി. ആര്‍.ബാലറാം പുസ്തകം പരിചയപ്പെടുത്തി. കെ.ടി.കുഞ്ഞിക്കണ്ണന്‍, കെ.പുഷ്പജ, ബി.സുരേഷ് ബാബു, റഷീദ്
കൊളാണ്ടി, വി കെ കരുണാകരന്‍, പി എം ബാ ലന്‍, കെ പത്മനാഭന്‍, കെ പി നാണു, കെ ഗോപാലന്‍, രാധാകൃഷ്ണന്‍ ആയാടത്തില്‍, എം.എം സജിന എന്നിവര്‍ സംസാരിച്ചു. കെ കെ പ്രദീപന്‍ സ്വാഗതവും കെ മുരളി നന്ദിയും പറഞ്ഞു.















