വടകര: ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ ഏകദിന
ശില്പശാല ശ്രദ്ധേയമായി. വ്യാജവാര്‍ത്ത നിര്‍മിതിക്കെതിരെ ജാഗ്രത പുലര്‍ത്താനും സാമൂഹ്യമായ അവബോധം സൃഷ്ടിക്കാനും വളണ്ടിയര്‍മാരെ പ്രാപ്തരാക്കുന്ന മുഖ്യമന്ത്രിയുടെ പത്തിന കര്‍മ പരിപാടിയില്‍ പെട്ട ബോധവല്‍ക്കരണ പരിപാടിയാണ് സത്യമേവ ജയതേ. ഇത് ഈ വരുന്ന ക്രിസ്മസ് അവധിക്കാലത്ത് തുടങ്ങുന്ന എന്‍എസ്എസ് സപ്തദിന ക്യാമ്പില്‍ നടപ്പിലാക്കും. ഇതിനുള്ള പരിശീലനമാണ് നല്‍കിയത്. ശില്പശാലയുടെ ഉദ്ഘാടനം എന്‍ എസ് എസ് റീജിയനല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് നിര്‍വ്വഹിച്ചു. ഗവ സംസ്കൃതം എച്ച് എസ് എസില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സി പി സുധീഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ എ വി സുജ, പി.എം സുമേഷ്, വി കെ ഷിജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ കെ
ഷാജി, സി കെ ജയരാജന് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.

