മണിയൂര്‍: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവം 2024 -ന്റെ ഭാഗമായി ‘നാടറിയുക നാട്ടാരെ
അറിയുക’ സംഘടിപ്പിച്ചു. പാലയാട് തെയ്യുള്ളതില്‍ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടി നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നാട്ടിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്നവരുമായുള്ള സംവാദവും അവരെ
ആദരിക്കലും നടന്നു.
തെയ്യം, പാചകം, നെയ്ത്ത്, കല്ലുവെട്ട്, കല്ലു ചെത്ത്, മല്‍സ്യബന്ധനം, ചുളയൂറ്റല്, കിണര്‍ കുഴിക്കല്‍, സ്വര്‍ണ പണി, പായ മെടയല്‍, കയര്‍പിരി, തുന്നല്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മുതിര്‍ന്ന 18 പേരെയാണ് ആദരിച്ചത്. പി.പി ഗോപാലന്, കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ മിത്തലെ മണ്ണില്‍, ചന്ദ്രന് മലയില്‍, മലയില്‍ കാണാരക്കുറുപ്പ്, നാരായണന് എടക്കണ്ടി, വി.സി ഗംഗാധരന്, എം.കെ. ഗോപാലന്, നാരായണന് ചൂളക്കുനി, ശ്രീധരന് കുഞ്ഞിപ്പറമ്പത്ത്, കുഞ്ഞിക്കണ്ണന് അവായിക്കുനി, കെ.പി ബാലകൃഷ്ണന്, കുമാരന് പുതിയോട്ടില്‍, ശേഖരന് കൊയമ്പ്രത്ത് മീത്തല്‍, വി.വി. കണ്ണന്, പുഷ്പ കൊയമ്പ്രത്ത് മിത്തല്‍ നാരായണി പുളിക്കൂല്‍, ഇ.പി.
കാര്‍ത്ത്യായനി, ജാനു ആശാരിക്കുനി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
ഇതോടൊപ്പം ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്കുളള അനുമോദനവും നടന്നു. ഡോക്ടറേറ്റ് നേടിയ ബിനിഷ് സി.പി, സംസ്ഥാന സ്കൂള്‍ മേളയില്‍ ഹൈജമ്പ് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ഗുരു പ്രീത്, അഞ്ചാം സ്ഥാനത്തെത്തിയ നിമൈന് കൃഷ്ണ, എല്‍എല്‍ബി ബിരുദം നേടി അടുത്തിടെ അഭിഭാഷകരായി എന്റോള്‍ ചെയ്ത ഗോപിക, ഷെനി കൃഷ്ണ, എന്നിവരെയാണ് അനുമോദിച്ചത്.
ചടങ്ങില്‍ സി.എച്ച്.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ.രാജേഷ് ആമുഖ പ്രസംഗം
നടത്തി. വാര്‍ഡ് മെമ്പര്‍ ടി.പി.ശോഭന, കെ.വി.സത്യന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജയന് വി.പി.സ്വാഗതവും സജിത് കുമാര്‍.പി നന്ദിയും പറഞ്ഞു.