വടകര: പൗരാണിക കാലം മുതല്‍ മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്ന അനുഷ്ഠാന കര്‍മമായ തെയ്യത്തെ
വികലപ്പെടുത്തി പൊതുവേദികളിലും മാളുകളിലും ഘോഷയാത്രകളിലും കെട്ടി അവതരിപ്പിക്കുന്നതില്‍ പ്രതിഷേധം. ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന (മലയന്‍ സമുദായം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര ഡിഇഒ ഓഫീസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു.
തെയ്യം തോറ്റത്തെ കലോത്സവ വേദികളില്‍ നാടന്‍ പാട്ടുകളായി അവതരിപ്പിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്.
ജില്ലയിലെ സ്ഥാപക നേതാക്കളില്‍ മുതിര്‍ന്ന അംഗമായ ഒ.കെ.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രഭാഷ് വടകര, രഞ്ജിത്ത് തൂണേരി, സുര അണ്ടിപ്പാറ, വിജയന് മുതുവന എന്നിവര്‍ സംസാരിച്ചു. ജില്ലാ സിക്രട്ടറി പി.പി.ദിനേശ് കുമാര്‍ സ്വാഗതം പറഞ്ഞു.