വടകര: തപാല്‍ വകുപ്പില്‍ നടന്നു കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി തപാല്‍
ജീവനക്കാരുടെ ദേശീയ സംഘടന എഫ്എന്‍പിഒ രംഗത്ത്. അമ്പതിലധികം വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വടകരയിലെ ആര്‍എംഎസ് ഓഫീസ് അടച്ചുപൂട്ടിയ അധികാരികള്‍ മെയില്‍ ഗതാഗതം താറുമാറാക്കുന്ന വിചിത്രമായ പരിഷ്കാരങ്ങളാണ് കൊണ്ട് വരുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി.
വടകര ആര്‍എംഎസില്‍ നിലനിന്നിരുന്ന 24 മണിക്കൂര്‍ ബുക്കിങ് കൗണ്ടര്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രി ബുക്കിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇവിടെയില്ല. ബുക്ക് ചെയ്യുന്ന തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരന് എത്തിച്ചു കൊടുക്കുന്നതിനുള്ള ആര്‍എംഎസ് സംവിധാനവും ഇപ്പോള്‍ വടകരയിലില്ല. ആര്‍എംഎസ് ഓഫീസ് കോഴിക്കോടേക്ക് മാറ്റിയതോടെയാണ് ഈ ദുരവസ്ഥ. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ബുക്ക് ചെയ്യുന്ന കത്തുകള്‍
അടുത്ത ദിവസം വൈകുന്നേരം മാത്രമേ കോഴിക്കോടുള്ള ആര്‍എംഎസിലേക്ക് അയക്കാന്‍ കഴിയുന്നുള്ളൂ. ഇത് ഉപഭോക്താക്കളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും തപാല്‍ വകുപ്പിനെ സ്വകാര്യ വത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും എഫ്എന്‍പിഒ കുറ്റപ്പെടുത്തി.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തപാല്‍ സംവിധാനങ്ങള്‍ക്കെതിരെ പൊതുജന രോഷം രൂപപ്പെടുത്തുന്നതിന് ആസൂത്രിതമായി നടക്കുന്ന ശ്രമങ്ങളായി വേണം ഈ പരിഷ്കാരങ്ങളെ കാണാന്‍. തുഗ്ലക് പരിഷ്കാരങ്ങള്‍ നിര്‍ത്തിവെക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് എഫ്എന്‍പിഒ തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വടകര പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. സി ആര് കുഞ്ഞിമുഹമ്മദ്, പ്രബീഷ് കെ, ശ്രീഹരി എം കെ, സുബിന് വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.