വടകര: മലയാള ലളിത സംഗീത ശാഖയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത പ്രതിഭയായ ഇ.വി.വത്സന്റെ പുസ്തകം ‘മധുമഴ
നല്കിയ മധുര ജന്മം പ്രകാശനത്തിന് ഒരുങ്ങി. ഇ.വി.വത്സന്റെ അരനൂറ്റാണ്ട് കാലത്തെ സംഗീത നാള്‍വഴികള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണ് ‘മധുമഴനല്കിയ മധുര ജന്മം’. പുസ്തകത്തിന്റെ പ്രകാശനം 20 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇ.വി.വത്സന് രചനയും സംഗീതവും നല്കിയ നിരവധി ഗാനങ്ങള്‍ മലയാളികള്‍ വര്‍ഷങ്ങളായി പാടി നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ’ എന്ന ഗാനം. 1969 ല്‍ വടകര ബിഇഎം ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ നാടകരചനയും പാട്ടെഴുത്തും തുടങ്ങിയ ഇ.വി.വത്സന്റെ കലാസപര്യയാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ദേശ ശബ്ദം പബ്ലിക്കേഷന്‍സ് മുന്‍കൈയെടുത്ത് പ്രസിദ്ധികരിക്കുന്നതാണ് പുസ്തകം. ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വടകരയിലെ സാംസ്കാരിക നായകര്‍ പ്രകാശനം നിര്‍വഹിക്കും. ഇ.വി.വത്സനോടൊപ്പം സഞ്ചരിച്ചവരാണ് പുസ്തകത്തിന്റെ പ്രകാശനം
നിര്‍വഹിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എടയത്ത് ശ്രീധരന്, വൈസ് ചെയര്മാന് ടി.കെ.സാവിത്രി, ജോ.കണ്‍വീനര്‍ പി.സോമശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.