അഴിയൂര്‍: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിനു കിരീടം. ഏഴു വര്‍ഷങ്ങള്‍ക്കു
ശേഷമാണ് അഴിയൂര്‍ ഓവറോള്‍ ചാമ്പ്യന്മാരാവുന്നത്. ഇതില്‍ ആഹ്ലാദസൂചകമായി താരങ്ങളും പഞ്ചായത്ത് അധികൃതരും പ്രകടനം നടത്തി. ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദ സദനം, വാര്‍ഡ് ജനപ്രതിനിധികളായ സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, സജീവന് സി എം, ജയചന്ദ്രന് കെ കെ, പ്രീത പി കെ,സാലിം പുനത്തില്‍, സീനത്ത് ബഷീര്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍ , ഉദ്യോഗസ്ഥന്മാരായ നിഖില്‍ രാജ് കെ, സഫീര്‍ കെ കെ, രഞ്ജിത് കുമാര്‍ കെ കെ, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി ഷിനി പി കെ,പ്രദീപ് ചോമ്പാല, റഫീഖ് എസ് പി, മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി. കലാ
കായിക പ്രതിഭകള്‍, ക്ലബ്ബ് ഭാരവാഹികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

