വടകര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നു പണം തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍. തിരുവനന്തപുരം
പട്ടം ആനമല ലക്ഷ്മി നഗറില്‍ ഡോള്‍സി ജോസഫൈന് സാജു (52), മകന് രോഹിത്ത് സാജു (29) എന്നിവരെയാണ് വടകര എസ്ഐ. കെ.മനോജ് കുമാര്‍ അറസ്റ്റ് ചെയ്തത്.
മണിയൂര്‍ സ്വദേശി നിധിന് രാജിന്റ പരാതിയിലാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തും എറണാകുളത്തും ബ്രൂക്ക് പോര്‍ട്ട് ട്രാവല്‍
ലോജിസ്റ്റിക് എമിഗ്രേഷന്‍ കള്‍സല്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിദേശത്ത് ജോലിയും
വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വിസയും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. മണിയൂരിലെ നിധിന് രാജ്
സിംഗപ്പൂരിലേക്ക് വിസക്കായി 2.5 ലക്ഷം നല്കുകയുണ്ടായി. സിംഗപ്പൂരിലെ കമ്പനി കാന്‍സലായി എന്ന് പറഞ്ഞ് കാനഡയിലേക്ക് പോകാമെന്ന് വാഗ്ദാനം ചെയ്ത് 5.25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സമാനമായ കേസില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ്
ചെയ്ത ഡോള്‍സി ജോസഫൈന് സാജുവിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മകന് നേരത്തെ കേസില്‍ ഉള്‍പെട്ട് തിരുവനന്തപുരത്ത് ജയിലില്‍ കഴിയുകയാണ്. ഇയാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി.