വടകര: ജനുവരി 29, 30, 31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളന ഭാഗമായി ഫണ്ട് സ്വീകരണ ജാഥ
നടത്തി. ഏരിയയിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ നിന്നു ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക വടകര ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പത്മനാഭനില്‍ നിന്നു ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ട്രഷറര്‍ ടി.പി.ഗോപാലന്, പി.കെ.ദിവാകരന്, കെ.പുഷ്പജ, ടി. സി.രമേശന്, എം.നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ജാഥകളായാണ് ഫണ്ട് സമാഹരണം നടത്തിയത്.
