ന്യൂഡല്‍ഹി: വിഖ്യാത തബലിസ്റ്റ് ഉസ്താദ് സക്കീര്‍ അലി ഹുസൈന് അന്തരിച്ചു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍
ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഹൃദയസംബന്ധമായ അസുഖം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. രക്ത സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സാക്കിര്‍ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്തായ രാകേഷ് ചൗരാസിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
1951ല്‍ മുംബൈയിലാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകള്‍ നല്കിയ സാക്കിറിന്റെ ജനനം. പദ്മശ്രീ (1988),
പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ് (2023) തുടങ്ങിയ ബഹുമതികള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.
ലോകവ്യാപകമായി നിരവധി രാജ്യങ്ങളിലെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തബലയിലെ മാന്ത്രികവിരല്‍ സ്പര്‍ശത്തിലൂടെ ഒരു തലമുറയെ തന്നെ ആനന്ദിപ്പിച്ച അദ്ദേഹം കേരളവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ താളവാദ്യങ്ങളുമായി വലിയ അടുപ്പമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മലയാളത്തിലെ പ്രശസ്ത ചിത്രം വാനപ്രസ്ഥത്തില് പശ്ചാത്തല സംഗീതം നല്‍കിയത് സക്കീര്‍ ഹുസൈന് ആണ്. തബല വിദ്വാന് അല്ലാഹ് രഖയുടെ മൂത്ത മകനാണ് സക്കീര്‍ ഹുസൈന്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.