ചെറുവണ്ണൂർ: കർഷക ദിനമായ ചിങ്ങം ഒന്നിന് ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് മണ്ഡലത്തിലെ പ്രമുഖ കർഷകരായ ഇ.രാജൻ നായർ, നിടുംമ്പ്രത്തു പൊയിൽ കണാരൻ നമ്പിയാർ, സി.എം.ഇബ്രായി, എൻ.ടി.ഗോപാലൻ, യുവ കർഷകനായ നന്ദൻ.ഏ.കെ. എന്നിവരെ ആദരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹ സമിതി അംഗം ടി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ടുമായ വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ ജനറൽ

സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.പി.കുഞ്ഞികൃഷ്ണൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പി.പി.ഗോപാലൻ, സംസ്ക്കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി വിജയൻ ആവള, കർഷക കോൺഗ്രസ് നേതാവ് കുഞ്ഞിരാമൻ തിരുവോത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നജീബ്, വി.കുഞ്ഞിക്കേളപ്പൻ, പ്രശാന്ദ് നിരയിൽ ,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രവിത, അബ്ദുള്ള .കെ, ബാബു നിരയിൽ, എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ പി ലാറത്ത് സ്വാഗതവും ജയ്കിഷ് എടത്തിൽ നന്ദിയും പറഞ്ഞു.