വടകര: വടകര നഗരസഭ കേരളോത്സവം ഫുട്ബോള്‍ മത്സരത്തില്‍ അഴിത്തലയിലെ സോക്കര്‍ സാന്‍ഡ്ബാങ്ക്സ് ചാമ്പ്യന്മാരായി. നാരായണനഗരം ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ അഥര്‍വ്വ ജിആര്എസിനെ 1-0 ന് തോല്പിച്ചാണ് സോക്കര്‍ സാന്‍ഡ്ബാങ്ക്സ് ജേതാക്കളായത്. റിഷാദ്, ടി.വി.അസിലു
എന്നിവരുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ടീമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇ.ജുനൈദാണ് ടീം മാനേജര്‍.
