വടകര: കടത്തനാട് സാഹിത്യോത്സവം നാടിന്റെ മഹോത്സവമായി മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി.
വടകരയില്‍ കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് നടക്കുന്നതാണ് ഈ മഹോത്സവം. കലയും സാഹിത്യവും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ലെന്നും ഇതിന്റെ അട്ടിപ്പേര് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ത്തമാനകാല ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍വ്വ ജനവിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്നും ഇത്തരം സാഹിത്യസംവാദങ്ങള്‍ അതിന് കരുത്ത് പകരുമെന്നും ഷാഫി പറമ്പില്‍ എംപി കൂട്ടി ചേര്‍ത്തു. കല്‍പ്പറ്റ നാരായണന് മോഡറേറ്ററായിരുന്നു. ഐ.മൂസ
അധ്യക്ഷത വഹിച്ചു.