വടകര: ലിഖിതമായ രേഖാ ശേഖരങ്ങളെ മാത്രം ആശ്രയിക്കാതെ പുരാചരിത്ര ശേഷിപ്പുകള്‍ തേടിപ്പിടിച്ച് ചരിത്രമെഴുതാന്‍ ശ്രമിച്ച
ചരിത്രകാരനായിരുന്നു ഡോ: എം.എന്‍.പത്മനാഭനെന്ന് പ്രമുഖ ചരിത്രകാരന് ഡോ. കെ.ഗോപാലന് കുട്ടി പറഞ്ഞു. ലഭിച്ച അപൂര്‍വ്വമായ രേഖകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും അദ്ദേഹം മടികാണിച്ചില്ല. ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതി നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡോ: എം.എന്‍.പത്മനാഭനെ പോലെയുള്ള സത്യസന്ധരായ ചരിത്രകാരന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ: എം എന്‍ പദ്മനാഭന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വടകര ക്രിസ് ഓഡിറ്റോറിയത്തില്‍ നടന്ന ഡോ എം.എന്‍.പത്മനാഭന്
സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചരിത്രകാരന് പി ഹരീന്ദ്രനാഥ് അധ്യക്ഷനായി. സ്വാതന്ത്ര്യ സമരം അനുഭവങ്ങളും പാഠങ്ങളും എന്ന വിഷയത്തില്‍ ഡോ: പി ശിവദാസന്‍ സ്മാരകപ്രഭാഷണവും പ്രമുഖ സാഹിത്യകാരന് വി ആര് സുധീഷ് അനുസ്മരണ പ്രഭാഷണവും നടത്തി. പി പ്രദീപ് കുമാര്‍, ആര്‍ടിസ്റ്റ് മദനന്, ഡോ: എം ടി നാരായണന്, പുറന്തോടത്ത് സുകുമാരന്‍, പത്മനാഭന് കണ്ണൂക്കര, എം പി ഗംഗാധരന് , കെ ടി ബീനാകുമാരി, രാജന് വടയം എന്നിവര്‍ സംസാരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

ഡോ: എം എന്‍ പദ്മനാഭന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വടകര ക്രിസ് ഓഡിറ്റോറിയത്തില്‍ നടന്ന ഡോ എം.എന്‍.പത്മനാഭന്
