എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് കലാ-കായികോത്സവം പ്രസിഡണ്ട് എന്‍.പത്മിനി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന് മുഖ്യാതിഥിയായി. കോ- ഓര്‍ഡിനേറ്റര്‍ അനു പാട്യംസ് പരിപാടികള്‍ നിയന്ത്രിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജന് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു, ഇ.പി.മിനി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് രാജന് കൊയിലോത്ത്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.നിഷ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീമ വള്ളില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ, മെമ്പര്‍മാരായ സി.പി.ശ്രീജിത്ത്, ടി.കെ.ഷിബിന്‍, ശ്രീജ പാലപ്പറമ്പത്ത്, ശ്രീധരന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു എന്നിവര്‍
ആശംസകള്‍ നേര്‍ന്നു.

