വടകര: ജനുവരി 29,30,31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക്
ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റ ഭാഗമായി മൂന്ന് ദേശീയ സെമിനാറുകള്‍ ഉള്‍പ്പെടെ 25 സെമിനാറുകള്‍, ചരിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, അഖില കേരള ചിത്ര രചനമത്സരം, തൊഴിലാളി സംഗമം, സാഹിത്യ സംവാദസദസുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ റോഡ് നിര്‍മാണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നാട്ടരങ്ങുകള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ 15 മുതല്‍ ലോക്കല്‍ തലത്തിലുള്ള സെമിനാറുകള്‍ ആരംഭിക്കും. 22 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. 15 ന് നടക്കുതാഴ നോര്‍ത്ത്, മന്തരത്തൂര്‍ ലോക്കല്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തിലുള്ള സെമിനാറുകളോടു കൂടി അനുബന്ധ പരിപാടികള്‍ തുടങ്ങും. കേരളത്തിന്റ വികസന പ്രതിസന്ധികളും, കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും, മതം, വര്‍ഗീയത, ഭരണകൂടം,
മാധ്യമം, സമൂഹം, ജനാധിപത്യം, കേരളീയ നവോഥാനം: ചരിത്രം, വര്‍ത്തമാനം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളാണ് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. കെ.കെ.ശൈലജ, കെ.ടി.ജലീല്‍, എം.വി.നികേഷ് കുമാര്‍, ഡോ. കെ.എം.അനില്‍, ഡോ. ജിനേഷ് കുമാര്‍ എരമം, ഡോ. വി.വി.പി.മുസ്തഫ, ജെയ്ക്ക് സി.തോമസ്, നിധീഷ് നാരായണന്, വി കെ സനോജ്, ഡോ. പി സരിന്, പി കെ. സൈനബ, വി ടി സോഫിയ, കെ ജെ ഷൈന്‍, കെ ജയദേവന്, എം കെ മനോഹരന്, എ.കെ.രമേശ്, എസ്.കെ.സജീഷ്, എം.ഗിരീഷ്, ടി.ഐ.മധുസൂദനന്, കെ.എം.രാധാകൃഷ്ണന്, നാസര്‍ കൊളായി, ബഷീര്‍ കൂട്ടായ്, എ.എം.റഷീദ് എന്നിവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കും. 26 ന് നഗരസഭ സാംസ്കാരിക ചത്വരത്തില്‍ തൊഴിലാളി സംഗമം
നടക്കും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എന്‍.ഗോപിനാഥ് സംഗമം ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍, സത്യാനന്തര കാലത്തെ മാധ്യമങ്ങള്‍, ലിംഗനീതിയുടെ രാഷ്ട്രീയം എന്നീ വിഷയങ്ങളെ അധികരിച്ച് മൂന്ന് ദേശീയ സെമിനാറുകള്‍ ജനുവരി ആദ്യവാരം വടകരയില്‍ നടക്കും. ദേശീയ സെമിനാറുകളില്‍ പ്രൊഫ. പ്രഭാത് പട്നായിക്, ഡോ. സി പി ചന്ദ്രശേഖര്‍, ഡോ. തോമസ് ഐസക്, സുഭാഷിണി അലി, ശശികുമാര്‍, പി രാജീവ്, ഗോപകുമാര്‍ മുകുന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും. 2025 ജനുവരി 12 ന് ചിത്രാഞ്ജലി എന്ന പേരില്‍ കുട്ടികള്‍ക്കായി അഖില കേരള ചിത്രരചനമത്സരം ബിഇഎം ഹൈസ്കൂളില്‍ നടക്കും. ജനുവരി 16ന് ലിങ്ക് റോഡിന് സമീപം ചരിത്ര പ്രദര്‍ശനവും പുസ്തക പ്രദര്‍ശനവും ആരംഭിക്കും. പ്രദര്‍ശനം ജനുവരി 31 വരെ നീണ്ടുനില്‍ക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് ജനുവരി 16 മുതല്‍ 30 വരെ നഗരസഭ സാംസ്കാരിക ചത്വരത്തില്‍ സാംസ്കാരിക സായാഹ്നം നടക്കും.
ഇതിന്റെ ഭാഗമായി ‘സാഹിത്യത്തിലെ വടകര’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വടകരയുടെ സാഹിത്യ സംഭാവനകള്‍ വിശകലനം ചെയ്യുന്ന വിവിധ സെഷനുകള്‍ ഉണ്ടാകും. കൂടാതെ സാഹിത്യ സംവാദങ്ങള്‍, കവി സമ്മേളനങ്ങള്‍, പുസ്തകാസ്വാദന ചര്‍ച്ചകള്‍ എന്നിവയും നടക്കും. സുനില്‍ പി ഇളയിടം, പി എന്‍ ഗോപീകൃഷ്ണന്, വിനോദ് കൃഷ്ണ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇപ്റ്റയുടെ നാട്ടരങ്ങ് സ്റ്റേജ് ഷോ ഉള്‍പ്പെടെയുള്ള കലാപരിപാടികളുടെ അവതരണവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, പി.കെ.ദിവാകരന്, എം.നാരായണന്, പി.കെ.ശശി എന്നിവര്‍ പങ്കെടുത്തു.

ഡിസംബര്‍ 15 മുതല്‍ ലോക്കല്‍ തലത്തിലുള്ള സെമിനാറുകള്‍ ആരംഭിക്കും. 22 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. 15 ന് നടക്കുതാഴ നോര്‍ത്ത്, മന്തരത്തൂര്‍ ലോക്കല്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തിലുള്ള സെമിനാറുകളോടു കൂടി അനുബന്ധ പരിപാടികള്‍ തുടങ്ങും. കേരളത്തിന്റ വികസന പ്രതിസന്ധികളും, കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും, മതം, വര്‍ഗീയത, ഭരണകൂടം,



വാര്‍ത്താ സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, പി.കെ.ദിവാകരന്, എം.നാരായണന്, പി.കെ.ശശി എന്നിവര്‍ പങ്കെടുത്തു.