പേരാമ്പ്ര: പേരാമ്പ്രയിലെ ലഹരി വില്പനക്കാരനെന്ന നിലയില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ യുവാവും സഹോദരനും
പിടിയില്‍. പേരാമ്പ്ര പുറ്റം പൊയില്‍ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര അഫ്നാജ് എന്ന ചിമ്പി, സഹോദരന് മുഹസിന് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ഷമീറും സംഘവും കൈ കാണിച്ചു നിര്‍ത്താതെ പോയ കാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള കേദാരം വര്‍ക് ഷോപ്പിലേക്ക് കാര്‍ ഓടിച്ചു കയറ്റി. പിന്നാലെയെത്തിയ പോലീസുമായി ബലപ്രയോഗം നടത്തിയ സഹോദരന്മാരെ എസ്ഐ ഷമീറും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധസ്ക്വാഡും ചേര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ ആറ് ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. പ്രതി സ്ഥിരമായി
വന്‍തോതില്‍ എംഡിഎംഎ വില്പന നടത്തുന്നയാളാണെന്നും നിരവധി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്നും പോലീസ് അറിയിച്ചു. പേരാമ്പ്ര മേഖലയില്‍ പിടിക്കപ്പെടുന്ന ഓരോ എംഡിഎംഎ കേസിലെയും പ്രതികള്‍ അഫ്നാജ് എന്ന ചിമ്പിയില്‍ നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്ന് പോലീസിനെ അറിയിച്ചിരുന്നു. വാടക വീടുകളില്‍ മാറി താമസിച്ചും മൊബൈല്‍ നമ്പര്‍ മാറ്റിയും കാറുകള്‍ മാറ്റി ഉപയോഗിച്ചും പോലീസിനെ കബളിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും നിരവധി ക്രിമിനല്‍ കേസിലും കളവ് കേസിലുമുള്‍പ്പെട്ടയാളാണ് അഫ്നാജ് എന്ന ചിമ്പിയെന്നും പോലീസ് പറഞ്ഞു. ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടിയെടുക്കുമെന്നു ഡിവൈഎസ്പി അറിയിച്ചു.