വടകര: തൊഴിലും കൂലിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കടുത്ത കേന്ദ്ര
അവഗണയില്‍ പ്രതിഷേധിച്ചും ജനവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായി എഐടിയുസി സംസ്ഥാന പ്രസിഡന്റ ടി.ജെ.ആഞ്ചലോസിന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ജാഥക്ക് വടകരയില്‍ സ്വീകരണം നല്കി. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍ സഘാടക സമിതി ചെയര്മാന് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ ടി ജെ ആഞ്ചലോസ്, ഉപ ലീഡര്‍ കെ കെ അഷ്റഫ്, ഡയറക്ടര്‍ കെ ജി ശിവാനന്ദന്, സ്വാഗതസംഘം കണ്‍വീനര്‍ ഇ.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ലീഡറേയും അംഗങ്ങളേയും വാദ്യമേളങ്ങളേടെ പ്രകടന മായി പുതിയ സ്റ്റാന്റിലെ നഗരി യിലേക്ക് ആനയിച്ചു. എന്‍.കെ.മോഹനന്, പി.ഭാസ്കരന്, സി.രാജീവന്, ടി.സുഗതന്, സുമാലയം കമല, ഒ.എം.രാധ എന്നിവര്‍ നേതൃത്വം നല്കി.
