വടകര: ചേമഞ്ചേരി, വെളളറക്കാട്ട്, ഇരിങ്ങല്‍, നാദപുരം റോഡ്, മുക്കാളി റെയില്‍വേ സ്റ്റേഷനുകളില്‍ കോവിഡിന് മുമ്പ് നിര്‍ത്തിയ
മുഴുവന്‍ ടെയിനുകള്‍ക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംയുക്ത ട്രെയിന്‍ ആക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിനായി പ്രക്ഷോഭ സമിതി രുപികരിച്ചു. സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 23 ന് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ജ്വാല തിര്ക്കും ജനപ്രിയ ടെയിനുകള്‍ക്ക് മുഴുവന്‍ സ്റ്റോപ്പ് നിഷേധിച്ച് വരുമാനം കുറവ് ആണെന്ന് വരുതി തീര്‍ത്ത് സ്റ്റേഷനുകള്‍ അടച്ച് പുട്ടാനുള്ള നീക്കം അംഗകരിക്കില്ല. മലബാറിലെ സ്റ്റേഷനുകളോട് റെയില്‍വെ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇരിങ്ങല്‍ ആക്ഷന്‍ കമ്മറ്റി ചെയര്മാന് പുത്തുകാട്ട് രാമകൃഷ്ണന് അധ്യഷത
വഹിച്ചു. പ്രദീപ് ചോമ്പാല, ജിഷേഷ് കുമാര്‍, എ രാമകൃഷ്ണന്, വി വി മുഹമ്മദ്, സി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.ബാബുരാജ് (ചെയര്‍), പി.വി.നിധിഷ് (ജന: കണ്),. എ ടി മഹേഷ് (ട്രഷ).

