വടകര: കോട്ടപ്പള്ളിയില്‍ ഇരുട്ടിന്റെ മറ പറ്റി വാഴകള്‍ നശിപ്പിച്ച നിലയില്‍. കുലക്കാറായ ഇരുപതിലേറെ വാഴകള്‍ കത്തി
പോലുള്ള ആയുധം ഉപയോഗിച്ച് നശിപ്പിച്ചിരിക്കുകയാണ്. നെല്ലിയോട്ട് ദാമോദരന്റെ കൃഷിയിടത്തിലാണ് ഈ അതിക്രമം. വാഴയുടെ നടുഭാഗത്ത് കത്തികയറ്റുകയും വാര്ന്നിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. രാത്രിയുടെ മറവില്‍ നടന്ന ഈ അതിക്രമം ഇന്നു രാവിലെയാണ് ശ്രദ്ധയില്‍പെട്ടത്. ഇങ്ങനെ ചെയ്താല്‍ വാഴ പതുക്കെ ഉണങ്ങിപ്പോവും. ഇത് അറിഞ്ഞില്ലെങ്കില്‍ വാഴ താനേ ഉണങ്ങിയതാണെന്നു കരുതും. കൃഷി ആശ്രയിച്ച് ജീവിക്കുന്ന ദാമോദരന്‍ വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ അതിക്രമം. ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് അദ്ദേഹം വടകര പോലീസില്‍ പരാതി നല്കി.
