ആയഞ്ചേരി: മയില്‍, മുള്ളന്‍ പന്നി, കാട്ടുപന്നി തുടങ്ങിയ ജീവികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരുടെ
ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതി. വീട്ടാവശ്യത്തിന് നടുന്ന പച്ചക്കറികളും ഒട്ടേറെ വാഴകളും തെങ്ങിന് തൈകളും കണ്ടിക്കിഴങ്ങ്, ചേമ്പ്, ചേന, കപ്പ, കവുങ്ങിന് തൈകള്‍, കറമൂസ തൈകള്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ ദിനം പ്രതി പന്നിക്കൂട്ടങ്ങള്‍ എത്തിച്ചേര്‍ന്ന് കുത്തി മറിച്ചിട്ട് പോകുന്നു.
കുലക്കാറായതും കുലച്ചതുമായ വാഴകളുടെ മെരട് കുത്തിക്കീറുന്നത് കൊണ്ട് വലിയ ആഘാതമാണ് കര്‍ഷകര്‍ക്ക് ഏല്‍പ്പിക്കുന്നത്. ഉയരത്തില്‍ കെട്ടിയ കമ്പിവേലികള്‍ ചാടിക്കടന്നും വിളകളില്‍ എത്തുന്ന സ്ഥിതിയാണ്. തയ്യുള്ളതില്‍ അമ്മതിന്റെ വിളകള്‍ ഇന്നലെയും നശിപ്പിച്ചിട്ടുണ്ട്.
വലുതും ചെറുതുമായ പന്നിക്കൂട്ടങ്ങള്‍ പകല്‍ സമയത്ത് പോലും സൈ്വരവിഹാരം നടത്തുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും ഒരുപോലെ വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. ഗവണ്മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം നാമമാത്ര തുകയേ പഞ്ചായത്തില്‍ നിന്ന് ലഭിക്കുകയുള്ളു. ഇവയെ ഇല്ലാതാക്കാന്‍ ലൈസന്‍സ് ഉള്ള പന്നി വേട്ടക്കാര്‍ വരണമെങ്കില്‍ 25,000 രൂപയോളം വേണ്ടി വരും.
ജനങ്ങളുടെ സ്വത്തിനും സൈ്വര ജീവിതത്തിനും ഭീഷണി നേരിടുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാന്‍ ജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ച് പദ്ധതി തയ്യാറാക്കി വരികയാണെന്ന് സ്ഥലം സന്ദര്‍ശിച്ച വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന് അറിയിച്ചു.