
ഓര്‍മയായത് കറകളഞ്ഞ സോഷ്യലിസ്റ്റ്
കറകളഞ്ഞ സോഷ്യലിസ്റ്റിനെയാണ് മഞ്ഞളാടത്തില്‍ ഗോപാലന്‍ നമ്പ്യാരുടെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത്. സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകനുമായ ഗോപാലന്‍ നമ്പ്യാര്‍ മുതുവടത്തരിലെ സാമൂഹ്യ- രാഷ്ട്രീയ സഹകരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. റവന്യു വകുപ്പ് ജീവനക്കാരനായിരുന്ന അദ്ദേഹം 1971 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പ്രൊബേഷന്‍ കാലത്ത് പങ്കെടുത്തതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരുന്നു. മുതുവടത്തൂരിലെ പൊതുജന വായനശാലയുടെ സ്ഥാപക ഭാരവാഹിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് നേതാക്കളുടെ സന്ദേശങ്ങള്‍ പഴയ മേപ്പയൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പാര്‍ട്ടി പ്രവര്‍ത്തകരിലെത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരനായിട്ടും സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു. ചെക്യാട് വില്ലേജ് ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചത്. പുറമേരി കിസാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സൊസൈറ്റി ഡയരക്ടര്‍, മുതുവടത്തൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആര്‍ജെഡി ജില്ല സെക്രട്ടറി ഇ.കെ. സജിത്ത് കുമാര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ആയാടത്തില്‍ രവീന്ദ്രന്‍, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു എന്നിവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.